KeralaLatest NewsNews

ഗോബി മഞ്ചൂരിയനിലും പഞ്ഞി മിഠായിലും ഇനി കൃത്രിമ നിറങ്ങൾ ചേർക്കേണ്ട! കർശന നിർദ്ദേശവുമായി ഈ സംസ്ഥാനം

ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു

ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം നിറങ്ങൾ ചേർക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കർണാടക. ഇത്തരം നിറങ്ങൾ ചേർക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്രിമ നിറങ്ങളുടെ ഉപയോഗം സുരക്ഷിതമല്ലെന്നും, ഇവ ആരോഗ്യത്തിന് ഹാനികരമാണെന്നും, അതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കരുതെന്നും കർണാടക ഭക്ഷ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ സാമ്പിളുകളിൽ ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നിന്ന് ശേഖരിച്ച 171 സാമ്പിളുകളിൽ 107 എണ്ണത്തിലും ടെട്രാസൈൻ, സൺസെറ്റ് യെല്ലോ, റോഡോമൈൻ-ബി, കർമൊസിൻ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുമ്പോൾ യാതൊരു കാരണവശാലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇവ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുന്നതാണ്. നിയമലംഘനത്തിന് കുറഞ്ഞത് 7 വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Also Read: ധനുഷ പത്താം ക്ലാസ് പരീക്ഷ എഴുതിയത് അച്ഛൻ മരിച്ചതറിയാതെ, സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് അതിന് ശേഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button