KeralaLatest NewsNews

ഭീതിയൊഴിയാതെ ജനവാസ മേഖലകൾ! മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

അതിരപ്പള്ളി-മലക്കപ്പാറ റോഡിൽ ആനക്കയത്ത് സ്വകാര്യ ബസിന് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്

തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി ഊരിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തമ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലക്കപ്പാറയിലെ ആദിവാസി ഊരിൽ നിന്നും പുറത്തുള്ള കടയിലേക്ക് നടന്നു പോകുന്നതിനിടെയാണ് തമ്പാന് നേരെ കാട്ടാന പാഞ്ഞെടുത്തത്. തുടർന്ന് തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ തമ്പാൻ അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെയും സമാനമായ രീതിയിൽ മലക്കപ്പാറയിൽ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.

Also Read: ബീഡി വലിക്കുന്നവർ സൂക്ഷിക്കുക, സിഗരറ്റിനെക്കാൾ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധർ

അതിരപ്പള്ളി-മലക്കപ്പാറ റോഡിൽ ആനക്കയത്ത് സ്വകാര്യ ബസിന് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. കാടിനുള്ളിൽ നിന്നും പെട്ടെന്ന് ബസിനെ നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി. സംസ്ഥാനത്ത് കാട്ടാന ആക്രമണം തുടർക്കഥയായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button