ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപ്പിടിച്ച് അപകടം. 11 കെവി ലൈന്‍ ബസിന് മുകളില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്. നിരവധി പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകട സമയത്ത് ബസിനുള്ളില്‍ നിന്ന് യാത്രക്കാര്‍ക്ക് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞിരുന്നില്ല. മുപ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Read Also: രാമേശ്വരം കഫേ സ്ഫോടനം: പ്രതികള്‍ക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം
കോപാഗഞ്ചില്‍ നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബസിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായിട്ടില്ല.
Post Your Comments