Latest NewsKeralaNews

15 വര്‍ഷമായി ജനങ്ങള്‍ക്ക് എന്നെ അറിയാം: ശശി തരൂര്‍

തിരുവനന്തപുരം: ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍ എംപി. താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു.

Read Also: കെ മുരളീധരനും മറ്റ് ചിലരും ബിജെപിയിലേയ്ക്ക് വരും, തൃശൂരില്‍ ജയിക്കുക സുരേഷ് ഗോപി: പത്മജ വേണുഗോപാല്‍

‘സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടത്’, തരൂര്‍ ചോദിച്ചു.

‘കോണ്‍ഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍ പോയി മോദി ഭരണം മാറ്റാനാണ്. കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമായിരുന്നു. സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തണമെന്ന് ആവശ്യം വന്നപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ എല്ലാവരും പുരുഷന്മാര്‍ ആയിപ്പോയി. നിയമസഭയിലും വനിതകളുടെ പ്രാതിനിധ്യം കൂട്ടണം’, തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button