തൃശൂര്‍: കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്‍. സഹോദരന്‍ മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ എം.പി വിന്‍സെന്റ്, ടിഎന്‍ പ്രതാപന്‍ എന്നിവരാണ്. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോല്‍പിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു. വടകരയില്‍ നിന്നാല്‍ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരില്‍ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments