ഇടുക്കി: സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
Read Also:സിദ്ധാർത്ഥന്റെ മരണം: നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ പാചകക്കാരൻ
സിപിഎമ്മില്‍ താന്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശി ആഗ്രഹിക്കുന്നു. കെ.വി ശശിയുടെ വേദികളില്‍ തനിക്ക് ഇടം കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല. കെ.വി ശശി ആണല്ലോ ബുദ്ധിജീവി. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറി തന്നെ സമീപിച്ചിരുന്നു എന്നും രാജേന്ദ്രന്‍ പറഞ്ഞു.
Post Your Comments