ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് അതിർത്തി സുരക്ഷാ സേന. ഭീകര സംഘങ്ങൾ ഒളിച്ച് താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടന്നത്. ജമ്മു കാശ്മീരിലെ സോപാറിലാണ് സംഭവം. സോപാറിന് സമീപമുള്ള ലോഗ്രിപോര മേഖലയിൽ ഭീകരർ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.
സോപാർ പോലീസും, സിആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവ സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരമാണ് പിടികൂടിയത്. ഒരു പിസ്റ്റൾ, 2 മാഗസിനുകൾ, 18 ലൈവ് പിസ്റ്റൾ റൗണ്ടുകൾ, ഒരു പിസ്റ്റൾ പൗച്ച് എന്നിവ പിടിച്ചെടുത്തു. ആയുധങ്ങളും തോക്കുകളും സൂക്ഷിക്കുന്നതിനുമുളള രഹസ്യ കേന്ദ്രമാക്കി ഭീകരവാദികൾ ഈ ഒളിത്താവളമാണ് ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments