KeralaLatest NewsNews

മരിച്ചതല്ല കൊന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു,’സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി: ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജില്‍ ഉണ്ടായ മരണങ്ങളില്‍ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് പങ്ക് ഉണ്ട്, അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും വ്യക്തമാക്കി.

Read Also: പാരച്യൂട്ട് വിടർന്നില്ല: വിമാനത്തിൽ നിന്നും താഴേക്കിട്ട സഹായപാക്കറ്റ് പെട്ടികൾ വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം

‘സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്‌ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മരിച്ചതല്ല കൊന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചുലത്തുന്നുണ്ട്. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. കേസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാല്‍ മതി. ഒരു പാര്‍ട്ടി ഒഴിച്ച് ബാക്കി എല്ലാം പാര്‍ട്ടികളും സപ്പോര്‍ട്ട് നല്‍കിയിരുന്നു’, സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞു.

‘കൂട്ടത്തിലുള്ള ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നപ്പോള്‍ അവര്‍ക്ക് സഹിച്ചില്ല. യൂത്ത് കോണ്‍ഗ്രസും കെഎസ്യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോള്‍ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണ്’, ജയപ്രകാശ് വിശദമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button