Latest NewsNewsIndia

കാര്‍ കഴുകാനും ചെടി നനയ്ക്കാനും വെള്ളമെടുക്കരുത്: വന്‍തുക പിഴ!! പുതിയ നിർദ്ദേശവുമായി സർക്കാർ

മണ്‍സൂണ്‍ സീസണില്‍ ബംഗളൂരുവില്‍ വളരെ കുറവ് മഴയാണ് ലഭിച്ചത്

ബംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിന് കർണാടക നിരോധിച്ചു. ബംഗളൂരുവില്‍ നിർമാണ പ്രവർത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. നിയമലംഘനമുണ്ടായാല്‍ 5,000 രൂപ പിഴ ചുമത്താനും തീരുമാനമായി.

READ ALSO: നേതാക്കള്‍ ബിജെപിയില്‍ പോകാൻ കാരണം പാര്‍ട്ടിയുടെ നിലപാടില്ലായ്മ, കോണ്‍ഗ്രസ് നാമാവശേഷമാകുന്നു: ഇ പി ജയരാജൻ

ബംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തില്‍ വലയുകയാണ്. കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ ബംഗളൂരുവില്‍ വളരെ കുറവ് മഴയാണ് ലഭിച്ചത്. നഗരത്തില്‍ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റുന്ന സാഹചര്യവുമുണ്ടായി. അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button