Latest NewsKeralaNews

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

പദവികള്‍ ലക്ഷ്യമിട്ടല്ല പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് എത്തിയത്

തിരുവനന്തപുരം: തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പത്മജ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദവികള്‍ ലക്ഷ്യമിട്ടല്ല പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് എത്തിയത്. പത്മജയ്ക്ക് കെ മുരളീധരനെക്കാള്‍ രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തുമുണ്ട്.

Read Also:മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു

അര്‍ഹതയുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നത് കെ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ബിജെപിയിലേക്ക് വരുന്ന കാര്യം എസ് രാജേന്ദ്രന്‍ തീരുമാനിച്ചിട്ടില്ല.

പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചര്‍ച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പത്മജ സ്ഥാനാര്‍ഥിയാകുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ബിജെപിയില്‍ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനില്‍ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു.

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പാണ്. ഇനിയും പലരും പാര്‍ട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകള്‍ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചുവെന്നും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button