Latest NewsKeralaNews

ആന്റണിയുടെ മകന് പിന്നാലെ ലീഡറുടെ മകളും പാർട്ടി ഉപേക്ഷിക്കുമ്പോൾ : കോൺഗ്രസിൽ ഇനി ബാക്കി ചാണ്ടി ഉമ്മൻ?

ഇ ഡി യുടെ ഭീഷണി ഭയന്നാണ് പത്മജ ബി.ജെ.പിയിലേക്ക് പോയത് എന്നു ബിന്ദു കൃഷ്ണ

പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്കും ബി.ജെ.പിയിലേക്കുള്ള ചേക്കേറലിന്റെയും തുടർച്ചയാണ് കേരളത്തിലും കണ്ടു വരുന്നത്.

കോൺഗ്രസിന്റെ അടിത്തറ വിപുലീകരിച്ച നേതാക്കന്മാരുടെ മക്കൾ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്ന കാഴ്ചകൾ കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി, കരുണാകരന്റെ മകൾ പത്മജ എന്നിവരാണ് സമീപകാലത്ത് ബിജെപിയിലേക്ക് ചേക്കേറിയത്. അധികാരവും പദവിയും മോഹിച്ചാണ് ഇവർ പോയതെന്ന് കോൺഗ്രസിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ വ്യക്തമാണ്. ഇ ഡി യുടെ ഭീഷണി ഭയന്നാണ് പത്മജ ബി.ജെ.പിയിലേക്ക് പോയത് എന്നുള്ള ആരോപണം ബിന്ദു കൃഷ്ണയെ പോലുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നുമുണ്ട്.

read also: ‘രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണ്’: തന്റെ പിതൃത്വം ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് മറുപടി നല്‍കി പത്മജ

ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എപ്പോഴാണ് ബിജെപിയിലേക്ക് പോകുന്നത് എന്നുള്ള ചോദ്യമാണ് ഇപ്പോൾ കേരളത്തിൽ ഉയർന്നുവരുന്നത്. ഇത്തരം ചോദ്യങ്ങളെ മുൻനിർത്തിയുള്ള ധാരാളം ട്രോളുകൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button