കണ്ണൂര്‍: പത്മജയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ടതല്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ഒരുപാട് പേര് ബിജെപിയിലേയ്ക്ക് എത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ആരൊക്കെ കൂടെയുണ്ടാകും എന്ന ഉറപ്പില്ലാത്തതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
ഉന്നതരായ പല നേതാക്കളും ബിജെപിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇടതുപക്ഷത്തിനു മാത്രമേ ബിജെപിക്കെതിരെ പോരാടാന്‍ കഴിയൂ. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണ്. ഇടതുപക്ഷ വിരുദ്ധതയാണ് കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണം. കോണ്‍ഗ്രസിന് മുഖ്യ ശത്രു ഇടതുപക്ഷമാണ്. ബിജെപിയോട് മൃദു സമീപനവും ഇടതുപക്ഷത്തോട് ശത്രുതയുമാണവര്ക്ക്. ജയിച്ചു വരുന്ന പല കോണ്‍ഗ്രസ് എംപിമാരും നേരെ ബിജെപിയിലേക്ക് പോകും. മുസ്ലിംലീഗ് ഇനിയെങ്കിലും ചിന്തിക്കണമെന്നും ഇ.പി ജയരാജന് പറഞ്ഞു.
Post Your Comments