
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരംം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുകയാണ്.
കേരളത്തില്‍ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കും. അതിനാല്‍ മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ആരോടൊപ്പം നില്‍ക്കണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ.പി പറഞ്ഞു.
കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. ഇവരാണോ രാജ്യത്തെ നയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments