തിരുവനന്തപുരം: പുതിയ തലമുറയുടെ രാഷ്ട്രീയ ബോധത്തെ പ്രശംസിച്ച് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലെ വ്യത്യാസം താരതമ്യപ്പെടുത്തിയായിരുന്നു ചിന്തയുടെ പ്രസംഗം. പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. ആ വ്യത്യാസം ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും കമന്റ് ബോക്സില്‍ മനസ്സിലാവുമെന്ന് ചിന്ത പറയുന്നു.
Read Also: ഇനി വ്രതശുദ്ധിയുടെ നാളുകൾ! റംസാൻ നോമ്പിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
‘പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. അവര്‍ പ്രതികരിക്കുന്നതിനെ പോസിറ്റീവായി കാണുന്നു. ഈ വ്യത്യാസം സമൂഹ മാധ്യമങ്ങളില്‍ കാണാന്‍ കഴിയും. ഞാന്‍ ഒരേ പോസ്റ്റ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ടാല്‍ ഫേസ്ബുക്കിലുണ്ടാവുന്ന വിദ്വേഷ പ്രചാരണമോ സ്ത്രീവിരുദ്ധ പരാമര്‍ശമോ അത്ര രൂക്ഷമായോ അതിന്റെ നാലില്‍ ഒന്നോ പോലും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകില്ല. കാരണം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പുതിയ തലമുറയാണ്. ആ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.’ കൊല്ലം പ്രസ് ക്ലബിലെ വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ചിന്ത പറഞ്ഞു.
Post Your Comments