കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചാണ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
നേതൃത്വത്തിന്റെ തീരുമാനത്തിനൊന്നും കാക്കാതെ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണി തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തീരുമാനം വരാന്‍ വീണ്ടും വൈകിയതോടെയാണ് സുധാകരന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും ഫ്‌ളക്‌സ് വെച്ചും പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങിയത്.
അഴീക്കോട്,കണ്ണൂര്‍ സിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യര്‍ത്ഥിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉളിക്കല്‍ അടക്കമുളള മലയോര മേഖലകളില്‍ ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments