Latest NewsNewsBusiness

ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും നിശ്ചലമായ സംഭവം: മണിക്കൂറുകൾ കൊണ്ട് സക്കർബർഗിന് നഷ്ടമായത് 300 കോടി ഡോളർ

ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആഗോളതലത്തിൽ പ്രവർത്തനരഹിതമായതോടെ സക്കർബർഗിന് നഷ്ടം കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ മേധാവിയായ മാർക്ക് സക്കർബർഗിന് 300 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 23,000 കോടിയിലധികം രൂപ. ഇതോടെ, ബ്ലൂബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിൽ സക്കർബർഗിന്റെ ആസ്തി ഒരു ദിവസം കൊണ്ട് വൻ ഇടിവിലേക്ക് വീണു. ആസ്തി ഇടിഞ്ഞിട്ടുണ്ടെങ്കും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നൻ എന്ന പദവി സക്കർബർഗ് നിലനിർത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. മാർച്ച് 5 ചൊവ്വാഴ്ച രാത്രിയാണ് സേവനങ്ങൾ പ്രവർത്തനരഹിതമായത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഒരു മണിക്കൂറിലധികം സമയം സേവനങ്ങൾ പണിമുടക്കി. രാത്രി 8:45 ഓടെയാണ് പ്രശ്നം നേരിട്ട് തുടങ്ങിയത്. എന്നാൽ, ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.

Also Read: കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്? സൂചന നൽകി അഭിമുഖം

shortlink

Related Articles

Post Your Comments

Related Articles


Back to top button