തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റൈസ് വിതരണം ഈ മാസം 12 മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. സപ്ലൈകോ കേന്ദ്രങ്ങൾ മുഖാന്തരമാണ് കെ-റൈസ് വിതരണം ചെയ്യുക. കൂടാതെ, ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും, മട്ട, കുറുവ എന്നീ അരികൾ കിലോയ്ക്ക് 30 രൂപ നിരക്കിലും ലഭ്യമാകുന്നതാണ്. അതേസമയം, ഓരോ മേഖലയിലും വ്യത്യസ്ത ഇനം അരി അരികളാണ് സപ്ലൈകോ വഴി വിതരണം ചെയ്യുക.
തിരുവനന്തപുരത്ത് ജയ അരിയും, കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക. ഒരു മാസം അഞ്ച് കിലോ അരിയുടെ പാക്കറ്റ് നൽകുന്നതാണെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അതേസമയം, റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് നടത്തുന്നതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 15, 16, 17 തീയതികളിൽ പ്രവർത്തിക്കുകയില്ല. ഈ മൂന്ന് ദിവസവും റേഷൻ വിതരണം നിർത്തിവച്ച ശേഷം മസ്റ്ററിംഗ് പൂർത്തിയാക്കുന്നതാണ്.
Post Your Comments