KozhikodeKeralaLatest NewsNews

ഭീതിയൊഴിയാതെ കക്കയം, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വയ്ക്കും

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് ഇന്നലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു

കോഴിക്കോട് കക്കയത്ത് ഭീതി വിതച്ച കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. മയക്കുവെടി വയ്ക്കുന്നതിനായി പ്രത്യേക ദൗത്യസംഘം എത്തിച്ചേരുന്നതാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ പ്രദേശത്ത് തീയിട്ടിരുന്നു. തോണിക്കടവിലാണ് തീയിട്ടത്. ഇതിന് പിന്നാലെയാണ് കാട്ടുപോത്തിനെ കണ്ടെത്തി മയക്കുവെടി വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ്-യുഡിഎഫ് ഹർത്താലാണ്.

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് ഇന്നലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കക്കയം സ്വദേശി എബ്രഹാമാണ് കൊല്ലപ്പെട്ടത്. അബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. കക്കയം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വച്ച് വൈകിട്ടാണ് സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉളള മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും. കൂടാതെ, അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറുന്നതാണ്.

Also Read: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി: ഉടന്‍ പരിഹാരമില്ലെങ്കില്‍ പണിമുടക്കെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments


Back to top button