AgricultureKeralaLatest NewsNews

വ്യാപകമായി കൃഷി നശിപ്പിച്ചു: കാട്ടാനപ്പേടിയിൽ കക്കയം മേഖല

കൂരാച്ചുണ്ട്: കക്കയം മേഖലയിൽ കാട്ടാന ഭീതി. കക്കയം പഞ്ചവടി, അങ്കണവാടി, 30ാം മൈൽ, ജിഎൽപി സ്കൂൾ പ്രദേശങ്ങളിലാണ് ഒറ്റയാൻ വിലസുന്നത്. നൂറുകണക്കിനു കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. ജോയി കണ്ടശാംകുന്നേൽ, ആന്റണി വലിയപറമ്പിൽ, കുഞ്ഞ് കണ്ടശാംകുന്നേൽ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു. കക്കയം കെഎച്ച്ഇപി ജിഎൽപി സ്കൂൾ, അങ്കണവാടി പരിസരങ്ങളിൽ കാട്ടാന ഇറങ്ങുന്നത് വിദ്യാർഥികൾക്ക് ഭീഷണിയാണ്.

മുതുകാട് മേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ‌ നീന്തിക്കയറി 30ാം മൈൽ കിഴക്കുംപുറം, മലേപ്പറമ്പിൽ ഭാഗങ്ങളിലും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇത്രയും രൂക്ഷമായ കാട്ടാനശല്യം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

കക്കയത്ത് നിലവിലെ സൗരവേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതും കാട്ടാനശല്യം വർധിക്കാൻ കാരണമായി. വനാതിർത്തിയിൽ തൂണിൽ സൗരവേലി സ്ഥാപിച്ചാൽ മാത്രമേ കാട്ടാനകളെ നിയന്ത്രിക്കാൻ സാധിക്കൂവെന്നാണ് നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button