സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്നതോടെ മലയോര മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ് അധികൃതർ. മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിൽ ഉൾപ്പെടുന്ന കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര, കരിമ്പ, തച്ചമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ, അട്ടപ്പാടി, അഗളി വന മേഖലയിലും പരിശോധന നടത്തിയിട്ടുണ്ട്. മാർച്ച് അവസാനം വരെയാണ് ഡ്രോൺ സാങ്കേതിക സഹായത്തോടുകൂടിയുള്ള നിരീക്ഷണം ഉണ്ടായിരിക്കുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ കാട്ടുതീ പടരാനുള്ള സാധ്യതയുണ്ട്. കൂടാതെ, വന്യജീവികളും കാടിറങ്ങുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഡ്രോൺ നിരീക്ഷണം ശക്തമാക്കാൻ വനം വകുപ്പ് അധികൃതർ തീരുമാനിച്ചത്. അഞ്ച് കിലോമീറ്റലധികം ദൂരപരിധിയിൽ ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.
Also Read: കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Post Your Comments