KeralaLatest News

തിരുവനന്തപുരത്ത് വിധവയായ പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി 50 കാരൻ, യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അമ്പതുകാരൻ. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) യെയാണ് സുഹൃത്ത് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ​ഗുരുതരമാണ്.

ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഗുരുതരാവസ്ഥയിലാണ്. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റു. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button