ശബരിമല നട ഈ മാസം 13ന് തുറക്കും. മീനമാസ പൂജകൾക്കും ഉത്സവത്തിനുമായാണ് നട തുറക്കുന്നത്. മാർച്ച് 16 മുതലാണ് ശബരിമലയിൽ ഉത്സവം ആരംഭിക്കുക. 25നാണ് പൈങ്കുനി ഉത്രാട ദിനം. ഈ ദിവസം പമ്പയിൽ ആറാട്ട് നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് കൊടിമരച്ചുവട്ടിൽ പറയിടുന്നതിന് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
തന്ത്രി കണ്ഠരര് മോഹനര്, മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. അതേസമയം, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് പ്രത്യേക യോഗം ചേരുന്നതാണ്. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിക്ക് കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ പമ്പ ശ്രീരാമസകേതം ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം ചേരുക.
Post Your Comments