ന്യൂഡൽഹി: ഡൽഹിയിൽ പിറ്റ് ബുൾ ആക്രമണത്തെ തുടർന്ന് ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ ജഗത്പുരി മേഖലയിലാണ് സംഭവം. അയൽവാസിയുടെ വളർത്തുനായയായ പിറ്റ് ബുളളാണ് കുട്ടിക്ക് നേരെ ആക്രമാസക്തമായി പാഞ്ഞെടുത്തത്. പെൺകുട്ടിയുടെ കാലിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ കടിയേറ്റ പാടുകൾ ഉണ്ട്.
നായയുടെ ആക്രമണത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തുകയും കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഹെഡ്ഗേവാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതി അനുസരിച്ച്, ഐപിസി സെക്ഷൻ 289.337 എന്നിവ പ്രകാരം നായയുടെ ഉടമയായ ശിവാനന്ദ ഭാസ്കർ എന്നയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
Also Read: പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ, പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
ഇതിനുമുമ്പും ഡൽഹിയിൽ പിറ്റ് ബുളളിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് ബുരാരി മേഖലയിൽ ഒന്നര വയസ്സുകാരിയെയാണ് പിറ്റ് ബുൾ ആക്രമിച്ചത്. ജനുവരി രണ്ടിന് നടന്ന ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 18 സ്റ്റിച്ചുകളാണ് ഇടേണ്ടി വന്നത്.
Post Your Comments