തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് കുഞ്ഞാമു പറഞ്ഞു.
ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളെ നിർബന്ധിച്ച് എസ്എഫ്ഐ അനുകൂല മുദ്രാവാക്യം വിളിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കുക പതിവാണെന്നും, എതിർക്കുന്നവർക്കെതിരെ അക്രമം നടത്താറുണ്ടെന്നും, ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പറഞ്ഞു.
Post Your Comments