ന്യൂസിലൻഡിൽ തൊഴിൽ തേടി പോകുന്നവർക്കും ജോലി ചെയ്യുന്നവർക്കും സന്തോഷ വാർത്തയുമായി ഭരണകൂടം. വിദേശ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥയാണ് ഇമിഗ്രേഷൻ ന്യൂസിലൻഡ് (INZ) ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിയമപ്രകാരം, തൊഴിൽ വിസ അപേക്ഷകർ ഇപ്പോൾ മണിക്കൂറിൽ കുറഞ്ഞത് 31.61 ന്യൂസിലൻഡ് ഡോളർ സമ്പാദിച്ചതായി തെളിയിക്കണം. മുമ്പ് ഇത് 29.66 ന്യൂസിലൻഡ് ഡോളറായിരുന്നു. പുതുക്കിയ വേതന വ്യവസ്ഥ പ്രാബല്യത്തിലായതായി ഭരണകൂടം അറിയിച്ചു.
ചില വിസകൾക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളമാണ് വേതന പരിധി. അതുകൊണ്ടുതന്നെ, സികിൽഡ് മൈഗ്രേന്റ് കാറ്റഗറി വിസ, ഗ്രീൻലിസ്റ്റ് സ്ട്രെയ്റ്റ് ടു റസിഡന്റ് വിസ, വർക്ക് ടു റസിഡന്റ് വിസ, പാരന്റ് കാറ്റഗറി റസിഡന്റ് ക്ലാസ് വിസ തുടങ്ങിയ വിസകൾക്ക് ഈ വേതന വർദ്ധനവ് ബാധകമായിരിക്കും. അതേസമയം, അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ നിലവിലെ വേതന പരിധിയിൽ തന്നെ തുടരുന്നതാണ്.
Also Read: നടപടി കടുപ്പിച്ച് ഗൂഗിൾ, 10 ജനപ്രിയ ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
Post Your Comments