ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ കഫേയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്ത് വരികയാണ്. ബെംഗളൂരു സ്വദേശിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കഫേയിൽ ഉണ്ടായത് തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
കുന്ദലഹള്ളിയിലുള്ള രാമേശ്വരം കഫേയിലാണ് ബോംബ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിനു മുൻപ് ഒരാൾ ബാഗുമായി കഫേയിൽ എത്തുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Also Read: ശാസ്താവിന്റെ ഗായത്രി മന്ത്രങ്ങള്‍ ദിവസവും ജപിച്ചു പ്രാര്‍ഥിച്ചാല്‍ …
കഫേയിൽ ഉപേക്ഷിച്ച ബാഗിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം നടന്നിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുകയാണെന്നും, കഫേയിലെയും സമീപപ്രദേശങ്ങളിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നല്ല ആൾ തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നിരിക്കുന്നത്.
Post Your Comments