Latest NewsKeralaNews

സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കള്‍ ആണ് സിന്‍ജോയെ കുറിച്ച് പറഞ്ഞത്,പറയാതിരുന്നാല്‍ സമാധാനം കിട്ടില്ലെന്ന് പറഞ്ഞു:ജയപ്രകാശ്

തിരുവനന്തപുരം: മകന്‍ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചത് സിന്‍ജോയാണെന്ന് അച്ഛന്‍ ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാന പ്രതികളിലേക്ക് എത്തുകയായിരുന്നു ആവശ്യം. ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ അറസ്റ്റ് ചെയ്തത്. അവനെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. പ്രതികള്‍ക്ക് സിപിഎമ്മിന്റെ പൂര്‍ണ സംരക്ഷണം ലഭിക്കുന്നുണ്ട്. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. ഏതൊക്കെ വകുപ്പ് പ്രതികള്‍ക്കുമേല്‍ ചുമത്തി എന്ന് നോക്കും. ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ട. പ്രതി കീഴടങ്ങി എന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാവാം കീഴടങ്ങല്‍’, അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ അസം ചീമ പാകിസ്ഥാനില്‍ മരിച്ചതായി വിവരം

‘സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കള്‍ ആണ് സിന്‍ജോയെ കുറിച്ച് പറഞ്ഞത്. പറയാതെ പോയാല്‍ സമാധാനം കിട്ടില്ലെന്ന് പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ സിന്‍ജോ തല വെട്ടുമെന്നും സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. റൂമില്‍ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നെയാണ് സിന്‍ജോയെക്കുറിച്ച് അറിഞ്ഞത്. അവനാണ് ഏറ്റവും ക്രൂരമായി മകനെ ഉപദ്രവിച്ചത്. എത്ര സംഘടനകള്‍ സമരം ചെയ്യുന്നു, എന്തുകൊണ്ട് എസ് എഫ് ഐ സമരം ചെയ്യുന്നില്ലെന്നും അച്ഛന്‍ ചോദിച്ചു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button