ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് വീണ്ടും മുന്നേറ്റത്തിന്റെ പാതയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായി ഉയർന്നെന്ന് സർക്കാർ വ്യക്തമാക്കി. മുൻ പാദത്തെ അപേക്ഷിച്ച് ഡിസംബർ പാദത്തിൽ ജിഡിപി വളർച്ചയിൽ 8.4 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതലാണ് ഇപ്പോൾ വന്നിട്ടുള്ള കണക്കുകൾ. ലോകരാജ്യങ്ങൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനവും, 2022-23 സാമ്പത്തിക വർഷത്തിൽ 7 ശതമാനത്തിന് മുകളിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് എത്തിയിട്ടുണ്ട്. നിർമ്മാണ മേഖല, ഉൽപ്പാദന മേഖല എന്നിവയെല്ലാം വലിയ രീതിയിലുള്ള സംഭാവനയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്നത്. നിർമ്മാണ മേഖലയുടെ വളർച്ച നിരക്ക് 10.7 ശതമാനമായും, ഉൽപ്പാദന മേഖലയുടെ വളർച്ചാ നിരക്ക് 8.5 ശതമാനമായും ഉയർന്നിട്ടുണ്ട്.
Post Your Comments