അബദ്ധങ്ങളുടെ ഘോഷയാത്രയുമായി കോൺഗ്രസിന്റെ സമരാഗ്നി ജാഥ: ദേശീയഗാനം തെറ്റിച്ച് നേതാക്കൾ

ദേശീയ നേതാക്കൾ ഉള്ള വേദിയിൽ വച്ചാണ് കോൺഗ്രസിന് ഇത്തരം അബദ്ധം പറ്റുന്നത്.

തിരുവനന്തപുരം : അബദ്ധങ്ങളുടെ ഘോഷയാത്രയുമായി കോൺഗ്രസിന്റെ സമരാഗ്നി ജാഥ. ജാഥയുടെ സമാപന വേദിയിൽ വച്ച് ദേശീയ ഗാനത്തെ അവഹേളിക്കുന്ന തരത്തിലാണ് പാലോട് രവി ഗാനാലാപനം നടത്തിയത്. ദേശീയ ഗാനാലപനത്തിൽ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ ടി സിദ്ധിക്ക് പാലോട് രവിയെ തടയുകയും സിഡി ഇട്ടാൽ മതിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ആവേശത്തിൽ ആലാപനം നടത്തിയ രവിക്ക് തന്റെ തെറ്റ് മനസിലായതുമില്ല.

read also: കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ ഗുളിക, 100 രൂപ മാത്രം !! പ്രതിരോധ മരുന്ന് വികസിപ്പിച്ച്‌ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

ശശി തരൂർ, സച്ചിൻ പൈലറ്റ് അടക്കമുള്ള ദേശീയ നേതാക്കൾ ഉള്ള വേദിയിൽ വച്ചാണ് കോൺഗ്രസിന് ഇത്തരം അബദ്ധം പറ്റുന്നത്. രവിക്ക് പകരം എത്തിയ വനിതാ നേതാവ് അക്ഷരശുദ്ധിയില്ലാതെ ദേശീയ ഗാനം പാടി വികലമാക്കുകയും ചെയ്തു. ഇത്തരമൊരു വിഷയത്തെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മൈക്ക് ഓണാണ് ക്യാമറ ഓണാണ് എന്ന നാടകത്തിന് ശേഷം കെപിസിസി വീണ്ടും അവതരിപ്പിക്കുന്നു മംഗള ഗാനം നാടകം എന്നതുപോലുള്ള ട്രോളുകൾ വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്

Share
Leave a Comment