Latest NewsNewsIndia

ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ! കൂടുതൽ വിമാന സർവീസുകൾ ഉടൻ ആരംഭിക്കും

അലയൻസ് എയർലൈൻസ് അഗത്തി ദ്വീപിലേക്ക് ബുധൻ, ഞായർ ദിവസങ്ങളിൽ സർവീസ് നടത്താറുണ്ട്

ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകാൻ കൂടുതൽ വിമാന കമ്പനികൾ രംഗത്ത്. ലക്ഷദ്വീപിലേക്കുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് വിമാന കമ്പനികളുടെ തീരുമാനം. ലക്ഷദ്വീപിലെ അഗത്തി ദ്വീപിലേക്കുള്ള ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ സ്പൈസ് ജെറ്റിനും, ഫ്ലൈ 19-നും ഇതിനകം നൽകിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഫ്ലൈറ്റ് 19 പ്രവർത്തനം ആരംഭിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഇൻഡിഗോ എയർലൈൻസിന്റെ ഒരു സംഘം ലക്ഷദ്വീപ് ഭരണകൂടവുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. നിലവിൽ, അലയൻസ് എയർലൈൻസ് അഗത്തി ദ്വീപിലേക്ക് ബുധൻ, ഞായർ ദിവസങ്ങളിൽ സർവീസ് നടത്താറുണ്ട്. കൂടുതൽ വിമാന കമ്പനികൾ എത്തുന്നതോടെ, അഗത്തി വിമാനത്താവളം വമ്പൻ വിപുലീകരണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. റൺവേ 2,800 മീറ്ററായി നീട്ടുന്നതിന് 4,500 കോടി രൂപയുടെ കരാറിലാണ് ഏർപ്പെട്ടത്. അടുത്ത ഘട്ടത്തിൽ ലക്ഷദ്വീപിന്റെ തെക്കേയറ്റത്തുള്ളതും മാലിദ്വീപിനോട് ചേർന്നതുമായ മിനിക്കോയി ദ്വീപിൽ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിക്കുന്നത് കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ ഉണ്ട്. ഇതോടെ, ലക്ഷദ്വീപിന്റെ മുഖച്ഛായ തന്നെ മാറുന്നതാണ്.

Also Read: ബിസിനസ് ആവശ്യത്തിനായി ആളൂര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍, പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി: അഡ്വ. ആളൂരിനെതിരെ പുതിയ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button