തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ തന്നെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് ആക്കണമെന്ന് കേന്ദ്രം വീണ്ടും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കേന്ദ്ര നിര്‍ദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുന്‍ വര്‍ഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.
Read Also: ടി.പി കേസ് കുറ്റവാളി ജ്യോതി ബാബുവിന്റെ വീടിനു സമീപം ബോംബ് സ്ഫോടനം: അന്വേഷണം ആരംഭിച്ച് പൊലീസ്
അതേസമയം, എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 536 കുട്ടികള്‍ ഗള്‍ഫിലും 285 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Leave a Comment