ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുക്കുന്നു, വില കുത്തനെ കുറച്ച് നിർമ്മാതാക്കൾ

ഇലക്ട്രിക് ബാറ്ററികളുടെ ചെലവ് കുറഞ്ഞതോടെയാണ് വാഹനങ്ങളുടെ വില കുറച്ചത്

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി നിർമ്മാതാക്കൾ. ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ കുറിച്ചാണ് കമ്പനികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. പെട്രോൾ സ്കൂട്ടർ നിർമ്മാതാക്കളുമായും മത്സരം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പ്രമുഖ ഇലക്ട്രിക് വാഹനം നിർമ്മാതാക്കളായ ഒല തിരഞ്ഞെടുത്ത മോഡലുകളുടെ വില കുറച്ചിരുന്നു. ഇലക്ട്രിക് ബാറ്ററികളുടെ ചെലവ് കുറഞ്ഞതോടെയാണ് വാഹനങ്ങളുടെ വിലയും കുറച്ചത്.

വില കുറച്ച് ആധിപത്യം നേടുക എന്ന ഒലയുടെ തന്ത്രത്തിന് പിന്നാലെ മറ്റ് നിർമ്മാതാക്കളും വില കുറച്ചിട്ടുണ്ട്. ഏഥർ എനർജി, ബജാജ് ഓട്ടോ, ഒകായ ഇവ എന്നീ കമ്പനികളാണ് വില കുറച്ചത്. ഒലയുടെ വിവിധ മോഡലുകള്‍ക്ക് 25000 രൂപ വരെയാണ് വില കുറച്ചിട്ടുള്ളത്. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്ലസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. വില കുറച്ചതിന് പിന്നാലെ ബുക്കിംഗ് വര്‍ദ്ധിച്ചതായി കമ്പനി വ്യക്തമാക്കി. അതേസമയം, ഏഥര്‍ എനര്‍ജി 20,000 രൂപയാണ് കുറച്ചത്. 450എസ് മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയാണ് കുറച്ചത്. ബജാജ് ഓട്ടോയുടെ ചേതക് സ്‌കൂട്ടറും ആകര്‍ഷകമായ വിലയിൽ ലഭ്യമാണ്.

Also Read: ആറ്റുകാൽ പൊങ്കാല: ന​ഗരസഭ ശേഖരിച്ച മൂന്നുലക്ഷത്തോളം ഇഷ്ടികകൾ മുപ്പതോളം വീടുകൾ നിർമ്മിക്കാൻ സൗജന്യമായി നൽകും

Share
Leave a Comment