കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പ്രദേശവാസികൾ പുള്ളിപ്പുലിയെ കണ്ടത്. ജനവാസ മേഖലയിലൂടെ പുള്ളിപ്പുലി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പുള്ളിപ്പുലിയെ പിടികൂടുന്നതിനായി വനം വകുപ്പ് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് എത്തി പരിശോധനകളും മറ്റും നടത്തുന്നതിനിടെയാണ് സിസിടിവി ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. നിരവധി ആളുകൾ താമസിക്കുന്ന മേഖലയാണ് കണ്ടപ്പൻചാൽ.
Also Read: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ: 3 ഭീകരർ കൊല്ലപ്പെട്ടു
ഇന്നലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കടുവയെ പിടികൂടാൻ ആഴ്ചകളോളമായി വനം വകുപ്പ് വല വിരിച്ച് കാത്തിരിക്കുകയാണ്. ഇന്നലെ രാവിലെ പ്രദേശത്തെ കർഷകന്റെ ഒരു പശുക്കിടാവിനെ കടുവ കടിച്ചുകൊന്നിരുന്നു. സമീപത്തുള്ള വയലിൽ വച്ചാണ് പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Post Your Comments