ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥനെ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ നിയമിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Read Also: ഫെബ്രുവരിയിൽ അവധി ഇല്ലെന്ന കുറവ് നികത്താൻ മാർച്ച്: നീണ്ട അവധികൾ
സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്ന് കമ്മീഷന്‍ നേരത്തേ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റുമ്പോള്‍ അതേ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണ് നിര്‍ദേശം.
Post Your Comments