ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാന്‍ റെയില്‍വെ ഉത്തരവിട്ടു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന.
Read Also: 9-ാം ക്‌ളാസുകാരിയെ കാണാതായ സംഭവം, പ്രതികളെ സഹായിച്ച് മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു
അതേസമയം, കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നിന്നും 50 അടി താഴ്ചയില്‍ റെയില്‍വേ ട്രാക്കിലേക്കാണ് അര്‍ദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments