ThiruvananthapuramKeralaLatest NewsNews

ഇന്ന് ആറ്റുകാൽ പൊങ്കാല: ഭക്തിസാന്ദ്രമായി അനന്തപുരി

ഉച്ച കഴിഞ്ഞ് 2:30-ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾ പൂർത്തിയാകും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ചരിത്രപ്രസിദ്ധമായ പൊങ്കാലയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് എത്താറുള്ളത്. ഇന്ന് രാവിലെ 10:00 മണിക്ക് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകളിലേക്ക് കടക്കും.

10:30-ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്രം മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറും. തുടർന്ന് അദ്ദേഹം പണ്ടാര അടുപ്പിൽ തീ പകരുന്നതാണ്. ശേഷം അതേ ദീപം സഹമേൽശാന്തിമാർക്കും കൈമാറും. ഈ ദീപം ക്ഷേത്ര തിടപ്പള്ളിയിലും, ക്ഷേത്രത്തിന്റെ മുൻവശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലേക്ക് പകരും. തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഭക്തർക്ക് തീ പകർന്ന് നൽകുന്നതാണ്.

Also Read: പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

ഉച്ച കഴിഞ്ഞ് 2:30-ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾ പൂർത്തിയാകും. 26-ന് രാത്രി 12:30ന് നടക്കുന്ന കുരുതിതർപ്പണത്തോട് കൂടി പത്ത് ദിവസം നീണ്ടുനിന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനും സമാപനം കുറിക്കും.

shortlink

Post Your Comments


Back to top button