ലക്നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നടപടിയെടുത്ത് അധികൃതർ. യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് മുന്നോടിയായി ചോർന്നത്. ഇതോടെ, പരീക്ഷ റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ആറ് മാസത്തിനകം പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം.
കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് പരീക്ഷ റദ്ദ് ചെയ്തത്. നാല് ഷിഫ്റ്റുകളിലായി ഫെബ്രുവരി 17, 18 തീയതികളിലാണ് യുപി കോൺസ്റ്റബിൾ പരീക്ഷ നടത്തിയിരുന്നത്. അറുപതിനായിരത്തോളം ഒഴിവുകളിലേക്ക് ഏകദേശം 5 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് അന്നേദിവസം പരീക്ഷ എഴുതിയത്.
Also Read: ‘രാജ്യത്തിന്റെ രക്ഷയ്ക്കായി…’! കമൽ ഹാസൻ പറഞ്ഞ ആ ‘രക്ഷകൻ’ ആരാണ്? വിജയ്‌യോ?
Post Your Comments