സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,770 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മാറ്റമില്ലാത്ത തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന് 46,080 രൂപയും, ഗ്രാമിന് 5,760 രൂപയുമായിരുന്നു ഇന്നലത്തെ വില നിലവാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം ഫെബ്രുവരി രണ്ടാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് പവന് 46,640 രൂപയായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ നേരിയ നേട്ടത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 10.60 ഡോളർ വർദ്ധിച്ച് 2035.57 ഡോളർ എന്നതാണ് ആഗോള വില നിലവാരം. അന്താരാഷ്ട്ര വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ രീതിയിലുള്ള മാറ്റം സൃഷ്ടിക്കും.
Also Read: ‘കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നു’: ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്, അന്വേഷണം ആവശ്യമെന്ന് സുധാകരൻ
Post Your Comments