എൻജിൻ തകരാറിലായതോടെ യാത്രക്കാർ വിമാനത്തിൽ കുടുങ്ങി. എയർ മൗറീഷ്യസ് വിമാനത്തിലെ യാത്രക്കാരാണ് 5 മണിക്കൂറോളം ദുരിതത്തിലായത്. മുംബൈയിൽ നിന്നും മൗറീഷ്യസിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. എൻജിൻ തകരാറിലായതിന് പിന്നാലെ എയർ കണ്ടീഷനിംഗ് സംവിധാനവും നിലയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്ഥിതിഗതികൾ രൂക്ഷമായി മാറിയത്. കുഞ്ഞുങ്ങളും 78 വയസ്സുള്ള വ്യക്തിയും ഉൾപ്പെടെ നിരവധി പേർക്കാണ് ശ്വാസതടസ്സം നേരിട്ടത്.
ഇന്ന് പുലർച്ചെ 4:30ന് മുംബൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനത്തിൽ പുലർച്ചെ 3:45-ന് ബോർഡിംഗ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, വിമാനത്തിൽ കയറിയ ഉടൻ എൻജിൻ തകരാറിലാകുകയായിരുന്നു. ഇതോടെയാണ്, യാത്രക്കാർ 5 മണിക്കൂറോളം വിമാനത്തിൽ ചെലവഴിക്കേണ്ടി വന്നത്. എൻജിൻ തകരാറിലായതിനാൽ യാത്രക്കാരെ ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ഏറെനേരം ശ്രമിച്ചിട്ടും എൻജിൻ തകരാർ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമാനം റദ്ദ് ചെയ്യുകയായിരുന്നു.
Also Read: മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓൺ ആണെന്നോർക്കാതെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെപിസിസി പ്രസിഡന്റ്
Post Your Comments