ആലപ്പുഴ: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെ സുധാകരൻ. മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓണാണ് എന്നോർക്കാതെയാണ് പ്രതിപക്ഷ നേതാവിനെ കെപിസിസി പ്രസിഡന്റ് തെറി പറഞ്ഞത്. ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് സംഭവം.
ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു.
വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിൽ അസഭ്യവാക്കും കെ പി സിസി പ്രസിഡന്റ് ഉപയോഗിച്ചു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.
Post Your Comments