KeralaLatest NewsNews

പ്രവാസികൾക്ക് സന്തോഷവാർത്ത! ഒരൊറ്റ വിസയിൽ 900 ദിവസം വരെ യുഎഇയിൽ തങ്ങാൻ അവസരം

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ വെറും 48 മണിക്കൂറിനുള്ളിൽ ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനത്തിനാണ് ഇക്കുറി ദുബൈ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് 90 ദിവസം വരെ തുടരാൻ അനുവദിക്കുന്ന ഒന്നാണ് മൾട്ടിപ്പിൾ എൻട്രി വിസ. ഇവ വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാനാകും. തുടർച്ചയായി അല്ലെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ 900 ദിവസം വരെ താങ്ങാൻ അനുവദിക്കുന്ന വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ വെറും 48 മണിക്കൂറിനുള്ളിൽ ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത. ഈ വിസയിലൂടെ വിനോദസഞ്ചാരികൾക്കും മറ്റും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും നടത്താൻ കഴിയുന്നതാണ്. ബിസിനസ് കൂടിക്കാഴ്ചകൾക്കും മറ്റും ഏറെ സഹായകമാകുന്ന തരത്തിലാണ് പ്രവർത്തിക്കുക. ഇന്ത്യയുമായുള്ള സുസ്ഥിര സാമ്പത്തിക സഹകരണം, ടൂറിസം, ബിസിനസ് ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിസയ്ക്ക് രൂപം നൽകിയത്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് 2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ 34 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button