Latest NewsNewsIndia

അമ്പരപ്പിക്കുന്ന വാസ്തുവിദ്യ ശൈലി! തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി

ക്ഷേത്രങ്ങൾക്ക് 1300 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ

ഹൈദരാബാദ്: തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ മുദിമാണിക്യം ഗ്രാമത്തിൽ നിന്നാണ് അതിപുരാതന ക്ഷേത്രത്തിലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബദാമി ചാലൂക്യ കാലഘട്ടത്തിലേതാണ് ഇരു ക്ഷേത്രങ്ങളും. ക്ഷേത്രങ്ങളിൽ അപൂർവമായ ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രങ്ങൾക്ക് 1300 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ബദാമി ചാലൂക്യൻ, കദംബ നഗര സ്വാധീനങ്ങൾ സമന്വയിപ്പിച്ച് കൊണ്ടുളള അമ്പരപ്പിക്കുന്ന വാസ്തുവിദ്യ ശൈലിയാണ് ക്ഷേത്രത്തിന് ഉള്ളത്. ദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ.

Also Read: ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി, ഉത്തരവിറക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശിവലിംഗത്തിന്റെ അടിത്തറ കണ്ടെത്തിയിട്ടുണ്ട്. മറ്റൊന്നിൽ നിന്ന് വിഷ്ണുവിഗ്രഹവും കണ്ടെടുത്തു. തെലുങ്ക് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എംഎ ശ്രീനിവാസൻ, എസ്. അശോക് കുമാർ ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുദിമാണിക്യം ക്ഷേത്രത്തിൽ ഗവേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button