ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു ഫീച്ചർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ തടയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ, ബീറ്റ വേർഷനിലെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മറ്റ് ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
പ്രൊഫൈൽ ചിത്രങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, പ്രൊഫൈൽ ചിത്രം സേവ് ചെയ്യുന്നതും, ഡൗൺലോഡ് ചെയ്യുന്നതും തടയാൻ പ്രത്യേക സംവിധാനം വാട്സ്ആപ്പിൽ ഉണ്ട്. ഇതിന് പുറമേയാണ് സ്ക്രീൻഷോട്ട് എടുക്കുന്നതും തടയുന്നത്. പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുക്കാൻ പോകുമ്പോൾ വാണിംഗ് സന്ദേശം തെളിയുന്ന രീതിയിലാണ് ക്രമീകരണം. ഉപഭോക്താവിന്റെ അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയർ ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.
Post Your Comments