KeralaLatest News

തദ്ദേശ തെരഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം, വെളിയനാട് (കുട്ടനാട് നിയോജകമണ്ഡലം) പഞ്ചായത്ത് വാർഡ് 8ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയുടെ സുഭാഷ് വിജയിച്ചു.

നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാനാർത്ഥി എൻ എസ് അർച്ചനയ്ക്ക് ജയം. 98 വോട്ടുകളോടെ യുഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സിപിഐഎമ്മിന് വിജയം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്.  ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button