Latest NewsKeralaNews

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാരീരിക ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടണമെന്ന കുറിപ്പുമായി ഭര്‍ത്താവ്: യുവതി ഹൈക്കോടതിയില്‍

ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് പങ്കുവച്ച ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കക്കും എതിരെ യുവതി രംഗത്ത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

READ ALSO: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു: സംഭവം കായംകുളത്ത്

2012 ഏപ്രിലിൽ മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നു. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി ഭർത്താവ് നല്‍കിയെന്നും ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും സഹിതം നൽകിയ പരാതിയിൽ പറയുന്നു. തന്റെ പരാതി വിവരിച്ച്‌ പ്രി നേറ്റല്‍ ഡയഗ്നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കി. എന്നിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നു ആരോപിച്ചാണ് യുവതിയുടെ ഹര്‍ജി.

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭര്‍ത്താവിന്റേയും മാതാപിതാക്കളുടെയും പെരുമാറ്റം. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കുറിപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു. ഭര്‍ത്താവും ഒന്നിച്ച്‌ ലണ്ടനിലായിരുന്നു താമസം. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ദ്രോഹം വര്‍ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് ചെയ്തില്ല. തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button