ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഭൂകമ്പ ദ്വീപ് – സല്‍സലാ കോ കാണാനില്ല. തിരമാലകളാണ് “മണ്ണുമോഷ്‌ടിച്ച്” ദ്വീപിനെ ഇല്ലാതാക്കിയതെന്നാണ് ശാസ്‌ത്രജ്‌ഞര്‍ വ്യക്തമാക്കുന്നത്. 2013ലാണ് ഭൂകമ്പത്തെ തുടർന്ന് ഗ്വാദര്‍ തീരത്തിനു സമീപം ദ്വീപ് ഉയര്‍ന്നുവന്നത്. കടലിനടിയിലെ ചെളിപര്‍വതം പൊട്ടിത്തെറിച്ചാണു ദ്വീപ് രൂപപ്പെട്ടത്. ഇതിലെ വിള്ളലുകളില്‍നിന്ന് എപ്പോഴും വാതകങ്ങള്‍ പുറത്തുവന്നിരുന്നു.
നാളുകൾക്ക് ശേഷം ഇതു വിനോദസഞ്ചാര കേന്ദ്രമായി മാറി. 65 അടി നീളവും 135 അടി വീതിയും സമുദ്ര നിരപ്പില്‍നിന്ന് 295 അടി ഉയരവുമാണു ദ്വീപിനുണ്ടായിരുന്നത്. ഭൂകമ്പം മൂലം കടലിന്റെ അടിത്തട്ടില്‍നിന്ന് മിഥെയ്‌നും കാര്‍ബണ്‍ ഡയോക്‌സൈഡും പുറത്തുവരുന്നത് മൂലമാണ് ചെളിപർവതങ്ങൾ ഉണ്ടാകുന്നത്. പിന്നീട് ഇവ ചെളി ഇളക്കി ദ്വീപുകളായി മാറും.
Post Your Comments