IndiaNews

ഉച്ചത്തിലുള്ള ശബ്ദം ശ്രദ്ധതെറ്റിക്കുന്നു: 2 മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ ലഭിച്ചത് 6,500 പരാതികള്‍

ലക്‌നൗ: കഴിഞ്ഞ രണ്ട് മാസത്തിനിടെ ‘ലൗഡ് മ്യൂസിക്’ സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ എമര്‍ജന്‍സി സര്‍വീസ് 112 ലേക്ക് ലഭിച്ചത് 6,558 പരാതികള്‍. ലക്‌നൗവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത്. നോയിഡ, ഗാസിയാബാദ്, കാണ്‍പൂര്‍, വാരണാസി എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ വിളിച്ചതായി ഔദ്യോഗിക ഡാറ്റകള്‍ കാണിക്കുന്നു.

Read Also: അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നതിനാല്‍, ശബ്ദമലിനീകരണത്തെക്കുറിച്ച് അറിയിക്കാന്‍ യുപി 112 പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഡിസംബറില്‍, ഉച്ചത്തിലുള്ള സംഗീതത്തെക്കുറിച്ചുള്ള 1,558 പരാതികള്‍ യുപി 112 രേഖപ്പെടുത്തി. ജനുവരിയില്‍ 1,415 ഉം ഫെബ്രുവരിയില്‍ 3,585 ഉം (ഫെബ്രുവരി 15 വരെ) രേഖപ്പെടുത്തിയിട്ടുണ്ട്.

വന്‍ നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 75 ദിവസത്തിനിടെ 739 പരിപാടികളുമായി സംസ്ഥാന തലസ്ഥാനമായ ലക്‌നൗ ചാര്‍ട്ടില്‍ ഒന്നാമതെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button