കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നതാണ്. രാവിലെ 10 മണിക്ക് കൽപ്പറ്റ കലക്ടറേറ്റിൽ വച്ചാണ് യോഗം നടക്കുക. കേരളത്തിലെയും കർണാടകത്തിലെയും വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ വൈകിട്ടാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്രർ യാദവ് വയനാട്ടിൽ എത്തിയത്. തുടർന്ന് അദ്ദേഹം വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.
ആനകളെ കർണാടകം കേരള വനാതിർത്തിയിൽ തുറന്നുവിട്ടത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇന്ന് യോഗം വിളിച്ചു ചേർക്കുന്നത്. അതേസമയം, മനുഷ്യ-മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിനായി വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദാണ് ചുമതലയേറ്റത്. വയനാട്ടിലെ വന്യമൃഗ ശല്യം എന്നന്നേക്കുമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments