അഹമ്മദാബാദ്: പോലീസ് ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ വെടിയിതുര്‍ത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അംബാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സര്‍വീസ് തോക്കില്‍ നിന്നാണ് അശോക് നജന് (40) സ്വമേധയ വെടിയുതിര്‍ത്തത്. രാവിലെ പത്തോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെ കാരണം ദുരൂഹമാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പതിവുപോലെ ഡ്യൂട്ടിക്കെത്തിയ ഇയാള്‍ കാബിനില്‍ കയറി പോയിന്റ് ബ്ലാങ്കില്‍ തലയിലാണ് വെടിവച്ചത്. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.
Read Also: പ്രായം ഇനിയൊരു പ്രശ്നമല്ല! ഡീസൽ ഓട്ടോറിക്ഷകൾ 22 വർഷം വരെ നിരത്തിലിറക്കാം: മോട്ടോർ വാഹന വകുപ്പ്
മറ്റു പോലീസുകാര്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനിടെ വലിയൊരു വെടിയൊച്ച കേള്‍ക്കുകയായിരുന്നു. അവര്‍ കാബിനില്‍ എത്തുമ്പോള്‍ അശോക് ചോരവാര്‍ന്ന് മരിച്ച നിലയിലായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക റൗട്ട്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശേഖര്‍ ദേശ്മുഖ്, സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദിലീപ് ഠാക്കൂര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി. നജന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments