Latest NewsKeralaNewsIndia

‘9 വർഷത്തെ മോദി ഭരണം ഭാരതത്തിന് എന്ത്‌ നൽകി എന്നതിന് ഒരു ഉത്തരം കൂടി, അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്ര തീരുമാനം’

ന്യൂഡൽഹി: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മു കശ്മീരിലെത്തുന്ന പ്രധാനമന്ത്രി സാംബ ജില്ലയിലെ എയിംസ് ഉദ്ഘാടനം ചെയ്യും. ഒൻപത് വർഷത്തെ മോദി ഭരണം ഭാരതത്തിന് എന്ത്‌ നൽകി എന്നതിന്റെ മറ്റൊരു ഉത്തരമാണ് 15 എയിംസ് എന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്.

തോക്കുകൾ സദാ തീത്തുപ്പിയിരുന്ന ഭീതിയുടെ തണുപ്പ് മാത്രമറിഞ്ഞിരുന്ന ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്ന് സദാ നിറഞ്ഞു നിൽക്കുന്നത് ആഹ്ലാദാരവങ്ങളാണെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു. കണ്മുന്നിലെ മാറ്റത്തിന്റെ, വികസനത്തിന്റെ പുതിയ തുടിപ്പുകൾ കണ്ട് കാശ്മീർ ജനത അത്ഭുതപ്പെടുന്നുവെന്നും കുറിപ്പിൽ പറയുന്നു. മോദി എന്ന പ്രധാനമന്ത്രിയോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം. പക്ഷേ ആ ഭരണത്തിൻ കീഴിൽ വന്ന നേട്ടങ്ങൾ നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

തോക്കുകൾ സദാ തീത്തുപ്പിയിരുന്ന , ഭീതിയുടെ തണുപ്പ് മാത്രമറിഞ്ഞിരുന്ന ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്ന് സദാ നിറഞ്ഞു നില്ക്കുന്നത് ആഹ്ലാദാരവങ്ങൾ മാത്രം.. കണ്മുന്നിലെ മാറ്റത്തിന്റെ, വികസനത്തിന്റെ പുതിയ തുടിപ്പുകൾ കണ്ട് കാശ്മീർ ജനത അത്ഭുതപ്പെടുന്നു.

കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മളൊന്നാണെന്നും ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനതയാണ് നമ്മൾ എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും അങ്ങനെ ഒരൊറ്റ ജനതയായിരുന്നില്ല നമ്മൾ 2019 ആഗസ്ത് വരേയ്ക്കും. ആർട്ടിക്കിൾ 370 ഒരു ഹിമാലയൻ തടസ്സമായി നമുക്ക് മുന്നിൽ ഉണ്ടായിരുന്നുവെന്നതായിരുന്നു അതിന് കാരണം. നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയമാണ് കാശ്മീരിനെ തിരിച്ച് ലോകത്തിന്റെ പറുദീസ എന്ന നിലയിലേക്ക് മടക്കിക്കൊണ്ടുവന്നത്.

കാശ്മീരിൻ്റെ പ്രത്യേക പദവിയും അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രം കൈക്കൊണ്ട തീരുമാനമാണ് അവരുടെ ഭരണത്തിലെ ഏറ്റവും മികച്ച സംഭാവനയെന്ന് ഈ നാല് വർഷങ്ങൾ കൊണ്ട് വികസന ഭൂപടത്തിൽ ചരിത്രമെഴുതി ജമ്മു കാശ്മീർ അടയാളപ്പെടുത്തുന്നു. കാശ്മീർ വിഷയത്തിൽ നാളിതുവരെ മോദി സർക്കാർ നടത്തിയ എല്ലാ ഇടപെടലുകളും വളരെ പ്രൊഫഷണലും നീതിയുക്തവും ആയിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.

രാഷ്ട്രീയഭേദങ്ങൾക്കപ്പുറമായിരിക്കണം ദേശീയത എന്ന വികാരം . ആ വികാരത്തിനു വിചാരത്തേക്കാൾ നിലവിൽ പ്രസക്‌തിയുള്ളതിനാൽ കാശ്മീർ വിഷയത്തിൽ ഞാൻ എന്നും കേന്ദ്രം കൈക്കൊണ്ട തീരുമാനത്തിനൊപ്പമാണ്. ഓരോ നിമിഷവും അശാന്തി മാത്രമായിരുന്ന കാശ്മീർ താഴ്‌വരയിൽ ഇന്ന് ശാന്തിയുടെ പൂവുകൾ വിരിഞ്ഞു നില്ക്കുന്നുവെങ്കിൽ അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്ര തീരുമാനം തന്നെയാണ്. ആർട്ടിക്കിൾ 370 നിലനിറുത്തിയെന്നതാണ് കോൺഗ്രസ്സ് പാർട്ടി കാശ്മീർ ജനതയോട് ചെയ്ത ഏറ്റവും വലിയ പാതകം എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഒരൊറ്റ ഇന്ത്യയെന്ന ആശയം പേറുന്ന ഒരു രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്തിന് മാത്രമായി വേറിട്ട നിർവചനം ; വേറിട്ട പരിഗണന.

ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ആര്‍ട്ടിക്കിൾ 35 എ . ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് (പെര്‍മനന്റ് റെസിഡന്റ്‌സ്) പ്രത്യേക അവകാശങ്ങള്‍ പതിച്ചു നല്‍കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 35 എ. 1954 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആര്‍ട്ടിക്കിള്‍ 370 ൻ്റെ കൂടെ ആര്‍ട്ടിക്കിള്‍ 35 എ ചേര്‍ക്കുന്നത്. ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ കശ്മീരിലെ പെര്‍മനന്റ് റെസിഡന്‍സിന് മാത്രമേ സാധിക്കൂ എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ വകുപ്പ്. മറ്റുള്ളവര്‍ക്ക് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനോ, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടാനോ ഇത് വിലക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാനോ അവിടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നു. ഒരു കശ്മീരി സ്ത്രീ, കശ്മീരിന് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് കശ്മീരിലെ ഭൂമിയില്‍ ഉള്ള അവകാശം ഇല്ലാതാവും. സുനന്ദ പുഷ്‌കര്‍ കേസിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു. സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുള്ള ഏക സംസ്ഥാനമായി ജമ്മുകശ്മീര്‍ 2019 വരെ നിലനിന്നത് സമത്വ സുന്ദര ഭാരതത്തിലെ ഏകത്വമെന്ന ആശയത്തെ വെല്ലുവിളിച്ചുതന്നെയായിരുന്നു.

അങ്ങനെ സ്വന്തം ഭരണഘടനയും സ്വന്തം പതാകയും സ്വന്തം ഐഡന്റിറ്റിയുമായി നിലനിന്നിട്ടും അവിടുത്തെ ജനത ആ എഴുപത് വർഷങ്ങളിൽ എന്ത്‌ നേടി എന്നതാണ് പ്രസക്തമായ ചോദ്യം. ആരോഗ്യ രംഗത്ത് ആ ജനതയ്ക്ക് വേണ്ടി എന്ത്‌ നൽകുവാൻ അത്രയും നാൾ കാശ്മീരിൽ മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞു? അശാന്തിയുടെ പുതപ്പ് മാത്രം നല്കി ഇന്ത്യ എന്ന സ്വന്തം രാജ്യത്തോട് മുഖം തിരിച്ചു നിൽക്കുവാൻ മാത്രം ഒരു ജനതയെ ട്രെയിൻ ചെയ്തു.

കാശ്മീരിലെ ജമ്മുവിൽ AIIMS. സ്വപ്നമല്ല, യാഥാർഥ്യം.Foundation stone – 2019. Inauguration – 2024

New AIIMS is ready to serve the people of Jammu and Kashmir!

ഒൻപത് വർഷത്തെ മോദി ഭരണം ഭാരതത്തിന് എന്ത്‌ നല്കി എന്നതിന് ഒരു ഉത്തരം കൂടി -15 AIIMS ❤️❤️

മോദി എന്ന പ്രധാനമന്ത്രിയോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. അത് ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം. പക്ഷേ ആ ഭരണത്തിൻ കീഴിൽ വന്ന നേട്ടങ്ങൾ നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button